f
ആലപ്പുഴ ഫിങ്കർ പ്രിൻ്റ് ബ്യൂറോയിലെ ഫിങ്കർപ്രിൻ്റ് വിദഗ്ദ്ധ പി .പ്രതിഭ ഡിജിപി അനിൽ കാന്തിൽ നിന്ന് ബാഡ്ജ് ഓണർ സ്വീകരിക്കുന്നു

മുഹമ്മ : ആലപ്പുഴ ഫിംഗർ പ്രിന്റ് ബ്യൂറോയിലെ പി. പ്രതിഭ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഡി.ജി.പി അനിൽ കാന്തിൽ നിന്ന് ബാഡ്ജ് ഓഫ് ഹോണർ ബഹുമതി സ്വീകരിച്ചു. 2019ൽ നടന്ന ഇരട്ടക്കൊലപാതകത്തിൽ ശാസ്ത്രീയ മാർഗ്ഗങ്ങൾ ഉപയോഗിച്ച് കുറ്റമറ്റ രീതിയിൽ അന്വേഷണം നടത്തിയതിനാണ് ബഹുമതി. മുഹമ്മ 11-ാം വാർഡ് പടിശ്ശേരിൽ പി.എസ്.പ്രസന്നന്റെയും ലതികയുടെയും മകളാണ്. കടക്കരപ്പള്ളി സ് വിദ്യാർത്ഥി ആദി കേശവും യു.കെ.ജി വിദ്യാർത്ഥി അച്യുത് ഹരിയുമാണ് മക്കൾ.