vanitha-samgam-pothuyogam
എസ്.എൻ.ഡി.പി മാന്നാർ യൂണിയൻ 5695-ാം നമ്പർ ശഖായോഗത്തിലെ വനിതാസംഘം പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും യൂണിയൻ വനിതാസംഘം ചെയർപേഴ്‌സൺ ശശികല രഘുനാഥ് ഉൽഘാടനം ചെയ്യുന്നു.

മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ 5695-ാം നമ്പർ ശഖായോഗത്തിലെ വനിതാസംഘം പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു. യൂണിയൻ വനിതാസംഘം ചെയർപേഴ്‌സൺ ശശികല രഘുനാഥ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാസംഘം കൺവീനർ പുഷ്പ ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. മാന്നാർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം നുന്നു പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. ശഖായോഗം പ്രസിഡന്റ് ശശിധരൻ, വൈസ് പ്രസിഡന്റ് മനോജ്‌ കുമാർ, സെക്രട്ടറി സദാനന്ദൻ കണ്ടിലെത്ത്, യൂണിയൻ വനിതാസംഘം വൈസ് ചെയർപേഴ്‌സൺ സുജാത നുന്നുപ്രകാശ്, പ്രവദ രാജപ്പൻ, ചന്ദ്രിക റെജി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സരസമ്മ ചാണച്ചേരിൽ (പ്രസിഡന്റ് ), വിജയശ്രീ സന്തോഷ് (വൈസ് പ്രസിഡന്റ് ), ലേഖ വിജയകുമാർ(സെക്രട്ടറി), ബിന്ദു ശ്രീകുമാർ, രജനി, സുനിത ബിജു(യൂണിയൻ കമ്മിറ്റി), സുധ അനീഷ്‌ഭാവനം, സുധ മനോജ്‌, സുഭദ്ര ശശിധരൻ, തങ്കമണി ശശി, സജിത മനോജ്‌, സന്ധ്യ സുനിൽ, കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിന് അനീഷ സന്തോഷ്‌ സ്വാഗതവും നിയുക്ത പ്രസിഡന്റ് സരസമ്മ നന്ദിയും പറഞ്ഞു.