photo
എസ്.എൻ.ഡി.പി യോഗം വളവനാട് 505-ാം നമ്പർ ശാഖയിൽ നേതൃത്വ പരിശീലന ക്യാമ്പ് അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം വളവനാട് 505-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ കുടുംബ യൂണിറ്റ് ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ, ശാഖാ പ്രവർത്തകർ എന്നിവർക്കായി സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പ് യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. സ്വാമി ശിവസ്വരൂപാനന്ദ, ശാഖ സെക്രട്ടറി കെ.പി.രാജേഷ് കുമാർ, പ്രസിഡന്റ് ടി.എം.അശോകൻ, യൂണിയൻ കൗൺസിലർ എം.രാജേഷ് എന്നിവർ സംസാരിച്ചു.