upavasa-samaram-
മാന്നാർ പാവുക്കര മൂർത്തിട്ട - മുക്കാത്താരി റോഡിന്റെ ദുരവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മാന്നാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം കോൺഗ്രസ് നേതാവ് എം.മുരളി ഉത്ഘാടനം ചെയ്യുന്നു

മാന്നാർ: തകർന്നു കിടക്കുന്ന മാന്നാർ പാവുക്കര മൂർത്തിട്ട - മുക്കാത്താരി റോഡിന്റെ ദുരവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മാന്നാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂർത്തിട്ട ജംഗ്ഷനിൽ ഉപവാസ സമരം നടത്തി. രാവിലെ 8 മുതൽ 6 വരെ നടത്തിയ ഉപവാസമരം കോൺഗ്രസ് നേതാവ് എം.മുരളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹരികുട്ടംപേരൂർ അദ്ധ്യക്ഷതവഹിച്ചു. സണ്ണി കോവിലകം, തോമസ് ചക്കോ, നാഗേഷ് കുമാർ, കെ.ബി.യശോധരൻ, ജോജി ചെറിയാൻ, അജിത്ത് പഴവൂർ, ടി.കെ.ഷാജഹാൻ, ടി.എസ്.ഷഫീക്ക്, കെ.ബാലസുന്ദരപ്പണിക്കർ, സതീഷ് ശാന്തിനിവാസ്, സജി മെഹബൂബ്, രാജേന്ദ്രൻ ഏനാത്ത്, പ്രമോദ് കണ്ണാടിശ്ശേരിൽ, അംബുജാക്ഷൻ, പി.ബി.സലാം എന്നിവർ സംസാരിച്ചു.
മാന്നാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹരി കുട്ടമ്പേരൂർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽസെക്രട്ടറി അനിൽ മാന്തറ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അൻസിൽ അസീസ് എന്നിവരാണ് ഉപവസിച്ചത്.