കുട്ടനാട്: എസ്.എൻ.ഡി​.പി​ യോഗം കുട്ടനാട് യൂണിയൻ ചെയർമാൻ പി.വി. ബിനേഷ് പ്ലാത്തനാത്ത് വകയായുള്ള പഞ്ചലോഹ ഗുരുദേവ വിഗ്രഹം ഇന്ന് യൂണിയന് സമ്മാനിക്കും. രാവിലെ 11ന് വസതിയിൽ നടക്കുന്ന ചടങ്ങിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിൽ നിന്നു യൂണിയൻ വൈസ് ചെയർമാൻ എം.ഡി. ഓമനക്കുട്ടൻ, കൺവീനർ സന്തോഷ് ശാന്തി, മറ്റു ഭാരവാഹികൾ എന്നിവർ ചേർന്ന് വിഗ്രഹം ഏറ്റുവാങ്ങും. രണ്ടോടെ വിവിധ യൂണിയനുകളുടെയും ശാഖകളുടേയും നേതൃത്വത്തിൽ ഘോഷയാത്രയായി വിഗ്രഹം യൂണിയൻ ആസ്ഥാനത്ത് എത്തി​ക്കും. യൂത്ത്മൂവ്മെൻ്റ് യൂണിയൻ, വനിതാസംഘം യൂണിയനുകൾക്കായി പുതുതായി നിർമ്മിച്ച മണ്ഡപത്തിൽ പ്രതിഷ്ഠാ കർമ്മം നടത്തും.