a
വഴിയോര കച്ചവട തൊഴിലാളി യൂണിയൻ മാവേലിക്കര ഏരിയ സമ്മേളനം സി.പി.എം മാവേലിക്കര ഏരിയ സെക്രട്ടറി കെ.മധുസൂദനൻ ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര:​ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ മാവേലിക്കര ഏരിയ സമ്മേളനം സി.പി.എം മാവേലിക്കര ഏരിയ സെക്രട്ടറി കെ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ഡി.തുളസീദാസ് അദ്ധ്യക്ഷനായി. രക്തസാക്ഷി പ്രമേയം കെ.വി. പ്രദീപും അനുശോചന പ്രമേയം മുഹമ്മദ് ഷാഫിയും സംഘടനാ റിപ്പോർട്ട് ജില്ലാ പ്രസിഡന്റ് ടി.എ. നാസറും പ്രവർത്തന റിപ്പോർട്ട് കെ.ജി. ജയനും അവതരിപ്പിച്ചു. എസ്.അനിരുദ്ധൻ, കെ.ആർ. ദേവരാജൻ, ജി.അജയകുമാർ, അഡ്വ.പി.വി. സന്തോഷ്‌കുമാർ, മുഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു. പുഷ്പരാജൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി ഡി.തുളസീദാസ് (പ്രസിഡന്റ്), സ്‌നേഹകുമാർ (സെക്രട്ടറി) മുഹമ്മദ് ഷാഫി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.