a
പ്രവീൺ ഇറവങ്കര

മാവേലിക്കര: മാതാ സച്ചിന്മയി ദേവി ചാരിറ്റബിൾ സൊസൈറ്റിയുടെ ഈ വർഷത്തെ സച്ചിന്മയി ദേവീ പുരസ്കാരം തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കരക്ക് ലഭിച്ചു. 10,001രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്ന പുരസ്കാരം അമ്മയുടെ 62-ാംമത് ജയന്തിയോടനുബന്ധിച്ചു 28ന് ചെന്നിത്തലയിൽ നടക്കുന്ന മഹാസമ്മേളനത്തിൽ വിതരണം ചെയ്യും. മികച്ച തിരക്കഥാകൃത്തിനും മികച്ച ലൈവ് കമന്റേറ്റർക്കുമുളള സംസ്ഥാന സർക്കാർ അവാർഡ് ഉൾപ്പെടെ 40ലധികം പുരസ്കാരങ്ങൾ പ്രവീൺ ഇറവങ്കരക്ക് ലഭിച്ചിട്ടുണ്ട്.