1
വിളംബര പദയാത്ര

കുട്ടനാട്: കുട്ടനാട് യൂണിയൻ നേതൃത്വത്തിൽ 26ന് ആരംഭിക്കുന്ന ശിവഗിരി- ഗുരുകുലം തീർത്ഥാടന പദയാത്രയ്ക്ക് മുന്നോടിയായി യൂണിയന് കീഴിലെ വിവിധ ശാഖകളുടെ നേതൃത്വത്തിൽ നടന്ന വിളംബര പദയാത്രയിൽ നൂറു കണക്കിന് പീതാംബര ധാരികൾ പങ്കെടുത്തു. രാമങ്കരി ഏഴാം നമ്പർ ശാഖായോഗം നേതൃത്വത്തിൽ വേഴപ്ര ശക്തിപ്പറമ്പ് ക്ഷേത്രത്തിൽ നിന്നാരംഭിച്ച പദയാത്ര സെക്രട്ടറി ധർമ്മാംഗദൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജീമോൻ കാരാംഞ്ചേരി അദ്ധ്യക്ഷനായി. 442-ാം നമ്പർ മാമ്പുഴക്കരി ശാഖയുടെ നേതൃത്വത്തിൽ രാമങ്കരി 7-ാം നമ്പർ ശാഖയിൽ നിന്നാരംഭിച്ച യാത്ര ശാഖാ സെക്രട്ടറി ആർ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.കെ. ദേശായി അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എ.കെ. ശ്രീകുമാർ നേതൃത്വം നൽകി.