മാവേലിക്കര: പുന്നമൂട് പബ്ലിക് ലൈബ്രറിയും റസിഡൻസ്‌ അസോസിയേഷനും ചേർന്നു നടത്തിയ അഖില കേരള ലഹരി വിരുദ്ധ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം വി.ആർ. സ്വാതികൃഷ്ണൻ (സി.എസ്.ജി ഹയർ സെക്കൻഡറി സ്കൂൾ, ചേർത്തല) നേടി. എ. മഹാദേവനാണ് (ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, കായംകുളം) രണ്ടാം സ്ഥാനം. ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം അഭിരാജ് (ബിഷപ്പ് ഹോഡ്ജസ് ഹൈസ്കൂൾ, മാവേലിക്കര) നേടി. രണ്ടാം സ്ഥാനം അമൃത സജിത്ത് (ശ്രീനാരായണ സെൻട്രൽ സ്കൂൾ, ചെറുകുന്നം, മാവേലിക്കര). മിഡിൽ സ്കൂൾ വി​ഭാഗത്തിൽ ഒന്നാം സ്ഥാനം അനശ്വര വി​ജയ് (എം.ജി.എം സ്കൂൾ, പുന്നമൂട്, മാവേലിക്കര), രണ്ടാം സ്ഥാനം ഷെറിൻ കെ.പണിക്കർ (ജി.എൽ.പി.ജി.എസ്, കിഴക്കേ മറനാട്)