r

മുഹമ്മ: സ്വാതന്ത്ര്യ സമര സേനാനിയും സി.പി.ഐ നേതാവുമായിരുന്ന ആർ.തങ്കപ്പന്റെ 9ാം ചരമവാർഷികദിനം ആചരിച്ചു. ഛായാചിത്രത്തിന് മുന്നിൽ പാർട്ടി പ്രവർത്തകരും കുടുംബാംഗങ്ങളും പുഷ്‌പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം സി.പി. ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.പി.ഉണ്ണിക്കൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. ആർ.ശശിയപ്പൻ അദ്ധ്യനായി . ജില്ല സെക്രട്ടറി ടി. ജെ.ആഞ്ചലോസ് മുഖ്യപ്രഭാഷണം നടത്തി. ജി.കൃഷ്ണ പ്രസാദ്, പി.ജി.രാധാകൃഷ്ണൻ , വി.ടി.അജയകുമാർ, കെ.സി.കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.