ambala

അമ്പലപ്പുഴ : സ്കൂട്ടറിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞി​രുന്ന വീട്ടമ്മ മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് പതിമൂന്നാം വാർഡ് ചെറുക്കന്റെ പറമ്പിൽ ഷീബ (47) ആണ് മരിച്ചത്. ശനിയാഴ് വൈകിട്ട് 5 ഓടെ ഭർത്താവ് ചെറുക്കപ്പന്റെ പിന്നിലിരുന്ന് യാത്ര ചെയ്യവേ അമ്പലപ്പുഴ ബ്ലോക്ക് ഓഫീസിന് സമീപം ആയിരുന്നു അപകടം. തലയ്ക്ക് പരിക്കേറ്റ ഷീബയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായർ രാത്രി 8ഓടെ മരിച്ചു. അപകടത്തി​ൽ ചെറുക്കപ്പന് നിസാര പരിക്കേറ്റു. മക്കൾ: കരിഷ്മ, ഗ്രീഷ്മ. മരുമക്കൾ: സിജു, വിനീത്.