ചാരുംമൂട് : വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പീയൂഷ് ചാരുംമൂടിന് ചാരുംമൂട് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
സമ്മേളനം ജനറൽ സെക്രട്ടറി ഗിരീഷ് അമ്മ ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി വിഷ്ണു ചാരുംമൂട് അധ്യക്ഷത വഹിച്ചു. ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയംഗം ജി.മണിക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം കെ.ഫസൽ അലീഖാൻ , എബ്രഹാം പറമ്പിൽ, മണിക്കുട്ടൻ ഇ-ഷോപ്പി, ഇസ്മയിൽ സോൺ, ദിവാകരൻ നായർ, ചന്ദ്രബാബു, രാധാമണി, ബിജുമാത്യു തുണ്ടിൽ,
സിനി രമണൻ , അജികുമാർ , ജമാലുദീൻ, ബാബു ഐഡിയൽ, ഡി.തമ്പാൻ, ഷെമീർ സലീം എന്നിവർ സംസാരിച്ചു.
ക്യാപ്ഷൻ
വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പീയൂഷ് ചാരുംമൂടിന് ചാരുംമൂട് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണച്ചടങ്ങ് ജനറൽ സെക്രട്ടറി ഗിരീഷ് അമ്മ ഉദ്ഘാടനം ചെയ്യുന്നു