viswan-
സ്നേഹ സ്പർശം

ചാരുംമൂട് : ചാരുംമൂട് ഹോളി ചാരിറ്റബിൾ ട്രസ്റ്റിന്റെ 6-ാം വാർഷികത്തിന്റെ ഭാഗമായി നടന്ന സ്നേഹസ്പർശം - 2022 കഥാകാരൻ വിശ്വൻ പടനിലം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് കെ.സാദ്ദിഖ് അലിഖാൻ അധ്യക്ഷത വഹിച്ചു. ഹോളി യൂത്ത് വിംഗ് ഉദ്ഘാടനം ചുനക്കര വടക്ക് മുസ്ലിം ജമാഅത്ത് ഇമാം ഇ.എ.മൂസ മൗലവി നിർവഹിച്ചു. ചുനക്കര തെക്ക് മുസ്ലിം ജമാ അത്ത് ഇമാം

ജാഫർ സാദിഖ് അൽ ഖാസിമി അനുഗ്രഹ പ്രഭാഷണം നടത്തി.

സാന്ത്വനം - 2023 ഉദ്ഘാടനംഎം.എം.ഫൗണ്ടേഷൻ ചെയർമാൻ എം.ജമാലുദീൻ സാഹിബ് നിർവ്വഹിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ.സുബൈർ കുട്ടി മെമ്പർഷിപ്പ് വിതരണം നടത്തി. എം.എസ്. ഷെറഫുദ്ദീൻ ബിസിനസ് എക്സലന്റ് അവാർഡ് റിലീഫ് കമ്മിറ്റി കൺവീനർ കെ.ഫസൽ അലീഖാൻ നെസിം ചാരുംമൂടിന് സമ്മാനിച്ചു. സെക്രട്ടറി എ.ഷിബു റിപ്പോർട്ട് അവതരിപ്പിച്ചു

കെ.ഫസൽ അലീഖാൻ , ഇ.എം.മുസ്തഫ, നാസർ പേരാപ്പിൽ, റഹ്മത്ത് അലീഖാൻ , നസീർ സീതാർ, ഷറഫുദീൻ കല്പറവിള , എസ്.ഷാജഹാൻ, എം.എം.ഷമീം, ഷാനവാസ്ഖാൻ , എച്ച്. ജമാലുദ്ദീൻ, നവീൻ ഹനീഫ്, എ.ജമാലുദ്ദീൻ, ബഷീർ ആര്യാട്ട്, ഷിഹാബുദീൻ മൗലവി, എം.എസ്.മുനീർ , മുഹമ്മദ് സാലി എന്നിവർ സംസാരിച്ചു.

ക്യാപ്ഷൻ

ചാരുംമൂട് ഹോളി ചാരിറ്റബിൾ ട്രസ്റ്റിന്റെ 6-ാം വാർഷികത്തിന്റെ ഭാഗമായി നടന്ന സ്നേഹസ്പർശം - 2022 കഥാകാരൻ വിശ്വൻ പടനിലം ഉദ്ഘാടനം ചെയ്യുന്നു