
ആലപ്പുഴ: ബാംഗ്ലൂരിൽ നടന്ന നാഷണൽ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ കേരളത്തിന് വേണ്ടി സ്വർണ്ണം നേടിയ അഭിജിത്ത് എസ്.പൈ, ജാൻകി കെ. ഭഗത് എന്നിവർക്കും ദേശീയ ടീമിലേക്ക് സെലക്ഷൻ ലഭിച്ച വിദ്യാർത്ഥികൾക്കും പരിശീലകനായ ബിജു ശിവദാസിനും ജില്ലാ സ്‌പോർട്‌സ് കൗൺസിലും, ജില്ല റോളർ സ്‌കേറ്റിംഗ് അസോസിയേഷനും അത് ലറ്റിക്കോ ഡി ആലപ്പിയുംചേർന്ന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി എൻ.പ്രദീപ്കുമാർ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജയമോഹൻ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ സെക്രട്ടറി രാജേഷ് സീതാരാം അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ അഭിലാഷ്, സേതു ലല്ലു, അത്‌ലറ്റിക്കോ ഡി ആലപ്പിക്കു വേണ്ടി ദീപക് ദിനേശൻ, രൂപേഷ് സുരേഷ് എന്നിവർ ചേർന്ന് കുട്ടികളെ സ്വീകരിച്ചു.