മാന്നാർ: ചെന്നിത്തല തെക്ക് ചാല ശ്രീമഹാദേവ ക്ഷേത്രത്തിൽ മണ്ഡല മഹോത്സവവും ഭാഗവത സപ്താഹയഞ്ജവും നാളെ മുതൽ 27 വരെ നടക്കും. നാളെ രാവിലെ ഒമ്പതിന് ഭാഗവത പാരായണ ഉദ്ഘാടനം ശബരിമല മുൻ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി നീലമനഇല്ലം നിർവഹിക്കും. കൊടിയേറ്റും, ഭദ്രദീപപ്രതിഷ്ഠയും ക്ഷേത്ര മേൽശാന്തി പ്രദീപ് എസ്.നമ്പൂതിരിയും നിർവഹിക്കും. മുള്ളിക്കുളങ്ങര ചന്ദ്രമോഹൻ യഞ്ജാചാര്യനും ഏഴംകുളം ശശികുമാർ, തോട്ടപ്പള്ളികിഷോർ, നെടുമുടി സന്തോഷ് എന്നിവർ യഞ്ജ പൗരാണികരും യഞ്ജ ഹോതാവ് ഗോവിന്ദൻ നമ്പൂതിരിയുമായിരിക്കും. 23ന് ഉണ്ണിയൂട്ട്. 24 ന് ഗോവിന്ദ പട്ടാഭിഷേകം. 25 രുഗ്മിണി സ്വയംവരം, 26 ന് കുചേലാഗമനം, ഉച്ചയ്ക്ക് 12ന് ഡോ.ജി.വേണുഗോപാൽ നടത്തുന്ന ആദ്ധ്യാത്മിക പ്രഭാഷണം. 27 ന് ഉച്ചയ്ക്ക് 12 മുതൽ ചെട്ടികുളങ്ങര അശോക് കുമാർ ആൻഡ് പാർട്ടിയുടെ സർപ്പംപാട്ട്. വൈകിട്ട് 4ന് അവഭൃഥസ്നാനം, ആറാട്ട് എന്നിവയാണ് ചടങ്ങുകളെന്ന് ചാല ക്ഷേത്രഉപദേശക സമിതി ഭാരവാഹികളായ ജെ.മധുസൂദനൻ പിള്ള, കെ.രാജപ്പൻ, ഉണ്ണികൃഷ്ണൻ തൂമ്പിനാത്ത് എന്നിവർ അറിയിച്ചു.