ആലപ്പുഴ : എ.ഐ.ടി.യു.സി ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള ബഹുജന റാലി ഇന്ന് വൈകിട്ട് 3ന് ആലപ്പുഴ ബീച്ചിൽ നടക്കും. മുല്ലക്കൽ ചിറപ്പ് പ്രമാണിച്ച് കേന്ദ്രീകരിച്ച പ്രകടനം ഒഴിവാക്കി. വിവിധ പ്രകടനങ്ങൾ ബീച്ചിലേക്ക് എത്തുംവിധമാണ് റാലി സംഘടിപ്പിച്ചിരിക്കുന്നതെന്ന് സ്വാഗതസംഘം ജനറൽ കൺവീനർ കെ.പി.രാജേന്ദ്രൻ അറിയിച്ചു. ആലപ്പുഴ,കൊല്ലം,എറണാകുളം,കോട്ടയം ജില്ലകളിൽ നിന്ന് ഒരു ലക്ഷം പേർ അണിനിരക്കും. പൊതുസമ്മേളത്തിന് മുമ്പ് ഇപ്ട വിപ്ലവഗാനങ്ങൾ ആലപിക്കും. സ്വാഗതസംഘം ചെയർമാൻ കാനം രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ജനറൽസെക്രട്ടറി അമർ ജിത് കൗർ ഉദ്ഘാടനം ചെയ്യും. ബിനോയ് വിശ്വം, രാമകൃഷ്ണ പാണ്ഡെ, വഹീദ നിസാം, കെ.പി.രാജേന്ദ്രൻ , ടി.ജെ.ആഞ്ചലോസ് എന്നിവർ സംസാരിക്കും.