ambala

അമ്പലപ്പുഴ: കേരളത്തിൽ നിന്ന് സി.ബി.എസ്.ഇ നാഷണൽ മത്സരത്തിലേക്ക് പുന്നപ്ര ജ്യോതിനികേതൻ സ്കൂളിലെ ബാസ്കറ്റ്ബാൾ ടീം യോഗ്യത നേടി. കോച്ച് ബിനു മനോഹരന്റെ നേതൃത്വത്തിലുള്ള സ്കൂൾ ടീം തുടർച്ചയായ നാലാം തവണയാണ് നാഷണൽസ് കളിക്കുന്നത്. പ്ലസ് ടു വിദ്യാർത്ഥിനി അപർണ എസാണ് ടീം ക്യാപ്ടൻ. നിരഞ്ജന ലിജൻ, ഗംഗ രാജഗോപാൽ, ശിവാനി അജിത്, അഞ്ചു എ.ജോസഫ്, ലയ മിൽട്ടൺ, നന്ദന മണിക്കുട്ടൻ, ദീദി ദിനേശ്, സുഭദ്ര ജയകുമാർ, ദേവവരദ പി. ലാൽ, അശ്വിനി എ, ദേവിക സൈജു എന്നിവരാണ് ടീം അംഗങ്ങൾ. കൊല്ലത്ത് ഈ മാസം 15,16,17 തീയതികളിൽ നടന്ന സോണൽ മത്സരങ്ങളിൽ സ്കൂൾ വിജയികളായിരുന്നു. ഫൈനലിൽ കോട്ടയം എസ്.എച്ച്. മൗണ്ട് കാർമലിനെയാണ് പരാജയപ്പെടുത്തിയത്. ഛത്തീസ്‌ഗഡിലാണ് നാഷണൽസ് മത്സരങ്ങൾ നടക്കുക. അസി. കോച്ച് കെ.പി. വിക്രമൻ, ടീം മാനേജർ പി.എ.അൽഫോൻസ്, ലേഡി അസിസ്റ്റന്റ് ബീന സനൽ എന്നിവരും ടീമിന്റെ ഭാഗമാണ്.