ambala

അമ്പലപ്പുഴ : മയക്കുമരുന്നിനെതിരെ കേരള കോൺഗ്രസിന്റെ (എം ) ആഭിമുഖ്യത്തിൽ "മോചന ജ്വാല" സംഘടിപ്പിച്ചു. ജില്ലാ തല ഉദ്ഘാടനം പുന്നപ്ര ശാന്തി ഭവനിൽ എ. എം. ആരിഫ് എം. പി നിർവഹിച്ചു. ജില്ലാ പ്രസിഡന്റ്‌ വി.സി.ഫ്രാൻസിസ് മുഖ്യ പ്രഭാഷണം നടത്തി. ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ലഹരിവിരുദ്ധ സന്ദേശം നൽകി. നിയോജക മണ്ഡലം പ്രസിഡന്റ്‌ നസീർ സലാം അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറിമാരായ അഡ്വ. പ്രദീപ്‌ കൂട്ടാല, എം.എസ്.നൗഷാദ് അലി, ഷീൻ സോളമൻ, ജോമോൻ കണ്ണാട്ടുമഠം, ഇ.സി.ഉമ്മച്ചൻ, യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ്‌ അജിത സോണി, നിസാം വലിയകുളം, ജോയ് കുരിയാക്കോസ്, ഹാഷിം, സിബിച്ചൻ കൂട്ടുകാരൻ, ജയ്‌മോൻ മരോട്ടിപ്പറമ്പിൽ,സാബു ഗ്രിഗറി, മുഹമ്മദ്‌ കെ. കബീർ,സാദത്തു റസാക്ക് തുടങ്ങിയവർ സംസാരിച്ചു.