lehari-mochana-jwala

മാന്നാർ : മയക്കുമരുന്നിനെതിരെ കേരള കോൺഗ്രസ് (എം) ചെന്നിത്തല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിമോചന ജ്വാല തെളിച്ചു. ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാജൻ കന്ന്യത്തറ അദ്ധ്യക്ഷത വഹിച്ചു. ദീപു പടകത്തിൽ സ്വാഗതം പറഞ്ഞു. സിവിൽ എക്സൈസ് ഓഫീസർ പി.പ്രവീൺ ബോധവൽക്കരണം നടത്തി. വിഷ്ണുനമ്പൂതിരി കോട്ടമുറി ശ്രീകൃഷ്ണസ്വാമി ക്ഷേത്രനടയിലെ നിലവിളക്കിൽ നിന്ന് പ്രവർത്തകർക്ക് ദീപം പകർന്നു നൽകി. യാക്കോബായ സഭ നിരണം ഭദ്രാസന സെക്രട്ടറി ഫാദർ എം.ജെ.ദാനിയൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡ്വ.വി.ജെ.അലക്സ് നന്ദി പറഞ്ഞു. അലൻ ജോർജ് നൈനാൻ, പ്രദീപ് ജോർജ്, പി.ശാമുവൽ, നന്ദകുമാർ, സജി വർഗീസ് എന്നിവർ നേതൃത്വം നൽകി.