അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്തിലെ ലൈഫ് ഗുണഭോക്തൃ സംഗമം പ്രസിഡന്റ് എസ്. ഹാരീസ് ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്തംഗം റസിയ ബീവി അദ്ധ്യക്ഷയായി. ലൈഫ് ഭവന പദ്ധതി പ്രകാരം വീടുകൾക്ക് അർഹരായ പട്ടികജാതി വിഭാഗം, മത്സ്യ തൊഴിലാളികൾ, അതിദരിദ്രർ എന്നീ വിഭാഗങ്ങളിലെ 54 പേരുടെ സംഗമമാണ് സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജി. രാജേന്ദ്രൻ , ജനപ്രതിനിധികളായ ബുഷ്‌റ സലിം, ജയപ്രകാശ്, യു.എം.കബീർ, ലേഖമോൾ സനൽ, സുമിത ഷിജിമോൻ, എച്ച്.നിസാർ, വി.ഇ.ഒമാരായ സാംസൺ, ഷാമില എന്നിവർ സംസാരിച്ചു.