അമ്പലപ്പുഴ : സൗദി അറേബ്യയിലെ ദമാമിൽ വച്ച് ഭർത്താവ് മർദ്ദിച്ചതായി യുവതിയുടെ പരാതി. നീർക്കുന്നം സ്വദേശിനി ഷഹനാസാണ് അമ്പലപ്പുഴ പൊലീസിലും വനിത കമ്മീഷനിലും, കുടുംബകോടതിയിലും പരാതി നൽകിയത്.
ഏഴു വർഷം മുമ്പാണ് നീർക്കുന്നം സ്വദേശി ഫൈസലുമായി ഷഹനാസിന്റെ വിവാഹം നടന്നത്. 2 മാസം മുമ്പ് ഫൈസൽ ജോലി ചെയ്യുന്ന ദാമാമിലേക്ക് ഷഹനാസിനേയും 3 വയസ്സുള്ള കുട്ടിയേയും കൊണ്ടുപോയി. അവിടെ വച്ച് ഫൈസൽ ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി. തുടർന്ന് ഷഹനാസ് വിവരം ദമാമിലെ പ്രവാസി മലയാളികളെ അറിയിക്കുകയും അവരുടെ സഹായത്തോടെ ചൊവ്വാഴ്ച പുലർച്ചെ നാട്ടിലെത്തുകയുമായിരുന്നു. ശരീരിക അവശത അനുഭവപ്പെട്ടതിനെ തുടർന്ന് ബുധാഴ്ച രാവിലെയോടെ ഷഹനാസിനെ ബന്ധുക്കൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈ കൊണ്ടും സ്റ്റീൽ പൈപ്പുകൊണ്ടും ഭർത്താവ് മർദ്ദിച്ചതായി യുവതി പൊലീസിന് മൊഴി നൽകി.