അമ്പലപ്പുഴ: മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ അനധികൃത വ്യാപാരം അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടപ്പള്ളി യൂണിറ്റ് ആവശ്യപ്പെട്ടു. തോട്ടപ്പള്ളിയിൽ പ്രവർത്തിക്കുന്ന മൈക്രോഫിനാൻസ് സ്ഥാപനത്തിൽ വ്യാപാരം നടത്തുന്നതിനെതിരെ പുറക്കാട് ഗ്രാമപഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നതാണ്. എന്നാൽ വീണ്ടും ഇവർ വ്യാപാരം തുടരുകയാണ്. ഇതിനെതിരെ നടപടി എടുത്തില്ലെങ്കിൽ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. സമിതി ജില്ലാ വൈസ് പ്രസിഡന്റ് പ്രതാപൻ സൂര്യാലയം യോഗം ഉദ്ഘാടനം ചെയ്തു. സുരേഷ് സീഗേറ്റ് അദ്ധ്യക്ഷനായി. എച്ച്. മുഹമ്മദ് കബീർ, അനന്തകൃഷ്ണൻ ചെട്ടിയാർ, ശശികുമാർ നടുവത്ത്, എസ്.വേണുഗോപാൽ, മനേഷ് എം.ജി.എം, ബാജി കുമാരകോടി, സുമേഷ് കുമാർ മെൻസ് വേവ്, സുധ വേണുഗോപാൽ, ജയന്തി പ്രദീപ്, രഞ്ജിനി സുരേഷ്, ടി. ബിനുരാജ്, എസ്.മദനൻ, മജേഷ് പൂരം എന്നിവർ സംസാരിച്ചു.