കായംകുളം: കൃഷ്ണപുരം കാപ്പിൽ കിഴക്ക് ശ്രീനാരായണ പബ്ളിക് സ്കൂൾ വാർഷികം 22 ന് ഉച്ചയ്ക്ക് 2 ന് നടക്കും. ജില്ലാ കളക്ടർ വി.ആർ കൃഷ്ണതേജ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ.പി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എസ്.ശിശുപാലൻ,പ്രിൻസിപ്പൽ വി.ലേഖ,പഞ്ചായത്ത് പ്രസിഡന്റ് ഷാനി കുരുമ്പോലിൽ,ശരത് കുമാർ, രാജൻപിള്ള, പ്രൊഫ. സാലിഹ്, ഷേർലി എന്നിവർ സംസാരിക്കും.