കായംകുളം: കായംകുളം താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ്, ഡയാലിസിസ് ടെക്നീഷൻ,ഫാർമസിസ്റ്റ് തസ്തികളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. സ്റ്റാഫ് നഴ്സ്, ഡയാലിസിസ് ടെക്നീഷൻ അഭിമുഖം 26 നും ഫാർമസിസ്റ്റ് തസ്തികളിലേയ്ക്കുള്ള അഭിമുഖം 28 നും നടക്കും. 20 നും 40 നും മദ്ധ്യേ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം.