ഹരിപ്പാട്: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഹരിപ്പാട്,ചെങ്ങന്നൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഫാഷൻ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് 2022 - 23 അദ്ധ്യയന വർഷത്തെ ദ്വിവഝര കോഴ്സിൽ ഒരു സീറ്റു വീതം ഒഴിവുണ്ട്. 21 ന് പ്രവേശനം നടത്തും. അപേക്ഷകർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ഫീസും (എ. ടി. എം മുഖേന) സഹിതം രാവിലെ 9.30ന് ഹരിപ്പാട് കുമാരപുരം ടെക്നിക്കൽ ഹൈ സ്കൂളിൽ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.