മാന്നാർ: ചെന്നിത്തല ഒരിപ്രം 1683-ാം നമ്പർ ശ്രീദേവി വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീപുത്തുവിള ദേവീക്ഷേത്ര സന്നിധിയിൽ മണ്ഡല ചിറപ്പ് സമാപനവും ശ്രീകൃഷ്ണ നടയിലെ ഭാഗവത സപ്‌താഹയജ്ഞവും നാളെ ആരംഭിച്ച് 27ന് 41 ചിറപ്പോടും വിശേഷാൽ പൂജാദി ചടങ്ങുകളോടെയും സമാപിക്കും. ദിവസവും രാവിലെ 7മുതൽ വൈകിട്ട് 5വരെ ഭാഗവത പാരായണവും ഉച്ചക്ക് 1മുതൽ പ്രസാദമൂട്ടും നടക്കും. നാളെ ഉച്ചക്ക് 12ന് ഓട്ടൻതുള്ളൽ, വൈകിട്ട് 5.30ന് ഭാഗവതപ്രഭാഷണം, 7.30 ന് തിരുവാതിര. 22ന് ഉച്ചക്ക് 12ന് ഭഗവദ്ഗീതാ പ്രഭാഷണം, വൈകിട്ട് 5.30മുതൽ നാമജപം, 7.30ന് കുമാരി കണ്മണി നയിക്കുന്ന സംഗീതകച്ചേരി. 23ന് ഉച്ചക്ക് 12ന് ഭാഗവതപ്രഭാഷണം, വൈകിട്ട് 5.30മുതൽ പ്രഭാഷണം, 7.30ന് സംഗീത സായാഹ്നം. 24ന് ഉച്ചക്ക് 12ന് ഭഗവദ് പ്രഭാഷണം, വൈകിട്ട് 5ന് വിദ്യാഗോപാലമന്ത്രാർച്ചന, 7.30ന് ചെട്ടികുളങ്ങര ശ്രീഗൗരി കുത്തിയോട്ട സമിതി അവതരിപ്പിക്കുന്ന കുത്തിയോട്ടപ്പാട്ടും ചുവടും. 25ന് രാവിലെ രുഗ്മിണീ സ്വയംവരം, വൈകിട്ട് 5മുതൽ സർവ്വൈശ്വര്യപൂജ, 7.15മുതൽ തിരുവാതിര, 8.15മുതൽ നൃത്തനൃത്ത്യങ്ങൾ. 26ന് വൈകിട്ട് 5മുതൽ പ്രഭാഷണം, 7.30മുതൽ കഥകളി. 27ന് ഉച്ചക്ക് 1ന് സമൂഹസദ്യ, ഭാഗവത പാരായണം, ഭാഗവത സമർപ്പണം, കലശം എഴുന്നള്ളത്ത്, ആദരിക്കൽ ചടങ്ങ്, വൈകിട്ട് 6.45ന് ആകാശക്കാഴ്ച, 7ന് അയ്യപ്പ സേവാസംഘം ശരണം വിളി, 7.30ന് നൃത്തശില്പം കളിയാട്ടം എന്നിവ നടക്കും.