ചേർത്തല:ചേർത്തല താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ചേർത്തല ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.ഷാജി മോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.പി.എൻ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി സുനിൽകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.കെ.പി.രാധാകൃഷ്ണൻ രക്തസാക്ഷി പ്രമേയവും അനുശോചന പ്രമേയം അവതരിപ്പിച്ചു.ആദ്യകാല കച്ചവടക്കാരെ ചടങ്ങിൽ ആദരിച്ചു.സി.പ്രസാദ് സ്വാഗതവും സി.പി.അജി നന്ദിയും പറഞ്ഞു.
ചേർത്തല താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോർട്ടം അരൂക്കുറ്റി ആശുപത്രിയിലേക്ക് മാറ്റിയതിൽ സമ്മേളനം പ്രതിഷേധിച്ചു.ഏരിയാ പ്രസിഡന്റായി പി.എൻ.സന്തോഷിനെയും,സെക്രട്ടറിയായി സി.പ്രസാദിനെയും,ഇ.ഡി.ഷാജിയെ ട്രഷററായും തിരഞ്ഞെടുത്തു.