s

ആലപ്പുഴ : ജില്ലാ പഞ്ചായത്ത് സമഗ്ര പാലിയേറ്റീവ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ പാലിയേറ്റീവ് രോഗികൾക്കും പരിചരണം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് ജില്ലാ പഞ്ചായത്ത്.

പദ്ധതിയുടെ ഭാഗമായി 500 പാലിയേറ്റീവ് കെയർ വോളണ്ടിയർമാരെ തിരഞ്ഞെടുക്കും. എസ്.എസ്.എൽ.സി, എ.എൻ.എം, ജി.എൻ.എം, മറ്റ് തത്തുല്യ കോഴ്സുകൾ പാസായ 18നും 50 വയസിനും ഇടയിൽ പ്രായമുളളവരെയാണ് പരിഗണിക്കുക. രോഗീപരിചരണത്തിന് താൽപ്പര്യമുളള എല്ലാവർക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം നൽകും. ഫോൺ: 8943341396, 0477 2252496, 9947277992