katha-
ടീച്ചർ അമ്മ കഥാസമാഹാരം

നൗഷാദ് റഹ്മത്തിൻ്റെ 'ടീച്ചറമ്മ ' കഥാസമാഹാരം പ്രകാശനം

ചാരുംമൂട് :യുവസാഹിത്യകാരൻ നൗഷാദ് റഹ്മത്തിൻ്റെ ' ടീച്ചറമ്മ' എന്ന കഥാസമാഹരത്തിൻ്റെ പ്രകാശനം ആദിക്കാട്ടുകുളങ്ങരയിൽ വെച്ച് നടന്നു. ഡെപ്യൂട്ടി സ്പിക്കർ ചിറ്റയം ഗോപകുമാർ ടീച്ചറമ്മ കഥാ സമാഹാരം എം എസ്അരുൺകുമാർ എം എൽ എയ്ക്കും, ഡോ.കെ എം ചെറിയാൻ ഹോസ്പിറ്റൽ എംഡി ഫാദർഅലക്സാണ്ടർ കുടാരത്തിൽ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.പ്രഭാത് ബുക്ക് ഹൗസ് മനേജർ എസ് ഹനീഫ റാവുത്തർ അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ.പഴകുളം സുഭാഷ് പുസ്തകം പരിചയപ്പെടുത്തി.മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ അഷ്റഫ് ,പാലമേൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നദീറ നൗഷാദ് ഗ്രാമപഞ്ചായത്തംഗങ്ങളായ അഡ്വ.എംബൈജു., ഷീജ ഷാജി, സൈനിക ക്ഷേമ വകുപ്പ് അസി.ഡയറക്ടർ സുരേഷ് കുമാർ, ഇ ബഷീർ റാവുത്തർ, എം മുഹമ്മദ് അലി, എ നൗഷാദ്, നൗഷാദ് എ അസീസ് ,സുജിത സാദത്ത്, അബ്ദുൽ ജലിൽ, സജീർ മൈലാടും മുകൾ, പി.തുളസിധരൻ, കഥാകൃത്ത് നൗഷാദ് റഹ്മത്ത് എന്നി പ്രസംഗിച്ചു.