puraskara-samarppanam
മാന്നാർ കുട്ടംപേരൂർ കുറ്റിയിൽ ശ്രീദുർഗ്ഗാ ദേവീക്ഷേത്രത്തിലെ ശ്രീ ദുർഗ്ഗാ പുരസ്‌കാര സമർപ്പണം ഭാഗവത സപ്‌താഹ യജ്ഞാചാര്യൻ മഞ്ചല്ലൂർ സതീശന്‌ നൽകി ക്ഷേത്ര സമിതി പ്രസിഡന്റ് കെ.മദനേശ്വരൻ നിർവ്വഹിക്കുന്നു

മാന്നാർ: കുട്ടംപേരൂർ കുറ്റിയിൽ ശ്രീ ദുർഗാ ദേവീക്ഷേത്രത്തിൽ നടന്നുവരുന്ന ഭാഗവത സപ്‌താഹ യജ്ഞത്തോടനുബന്ധിച്ച് ശ്രീ ദുർഗാ പുരസ്‌കാര സമർപ്പണം നടത്തി. ഭാഗവത സപ്‌താഹ യജ്ഞാചാര്യൻ മഞ്ചല്ലൂർ സതീശന്‌ ക്ഷേത്ര സമിതി പ്രസിഡന്റ് കെ.മദനേശ്വരൻ പുരസ്‌കാരം സമർപ്പിച്ചു. ക്ഷേത്ര മേൽശാന്തി ദാമോദരൻ നമ്പൂതിരി പടിഞ്ഞാറേ പാലത്തിങ്കര ഇല്ലം അനുമോദിച്ചു. സപ്‌താഹ സമിതി ചെയർമാൻ കെ.നാരായണക്കുറുപ്പ്, കൺവീനർ സി.ഒ വിശ്വനാഥൻ, ക്ഷേത്ര മുഖ്യകാര്യദർശി അഡ്വ.കെ.വേണുഗോപാൽ, മാന്നാർ മന്മഥൻ, ലീലാഭായി ദിവാകരൻ, മോഹനൻ, യജ്ഞാചാര്യൻ പള്ളിക്കൽ അപ്പുക്കുട്ടൻ എന്നിവർ പങ്കെടുത്തു.