വള്ളികുന്നം : വർദ്ധിപ്പിച്ച പാൽവിലയിൽ നിന്ന് ക്ഷീരകർഷകർക്ക് 5.30 രൂപ ലഭിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. ഭരണിക്കാവ് ബ്ലോക്ക് ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ക്ഷീര കർഷകരുടെ ആവശ്യപ്രകാരമാണ് പാലിന് വില വർദ്ധിപ്പിച്ചത്. പുതിയ സംരംഭകരെ ക്ഷീരമേഖലയിലേക്ക് ആകർഷിക്കാൻ സർക്കാർ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും അവർപറഞ്ഞു. എം.എസ്.അരുൺ കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിജി പ്രസാദ്, കെ.ദീപ,സ്വപ്ന സുരേഷ്,ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനുഖാൻ, ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.സുമ, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം.ഹാഷിർ, പഞ്ചായത്ത് അംഗങ്ങളായ ആർ.സുജ, മിനി പ്രഭാകരൻ, റൈഹാനത്ത് എന്നിവർ വിവിധ സംരംഭകരെ ആദരിച്ചു. കെ.വി.അഭിലാഷ് കുമാർ,അഡ്വ.കെ.വിജയൻ,ശ്യാമളദേവി, സ്വാഗതസംഘം ചെയർമാൻ ജെ.സോമൻ, ഭരണിക്കാവ് ക്ഷീരവികസന ഓഫിസർ വി.വിനോദ് എന്നിവർ സംസാരിച്ചു. സംഗമത്തിന്റെ ഭാഗമായി നടന്ന ഓണാട്ടുകര കാർഷികോത്സവം,കന്നുകാലി പ്രദർശന മത്സരം എന്നിവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിൻ സി.ബാബു നിർവഹിച്ചു.വള്ളികുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു.