മാന്നാർ: ചെന്നിത്തല - ബുധനൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മഠത്തിൽ കടവ് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഗ്രാമം മുത്തേടത്ത് ജംഗ്‌ഷൻ മുതൽ കാരാഴ്മ ആലുംമൂട് ജംഗ്‌ഷൻ വരെയുള്ള റോഡ്‌നിർമ്മാണം നടക്കുന്നതിനാൽ ഇന്ന് മുതൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്തു വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.