ലോഗോ പ്രകാശനം വള്ളികുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജിപ്രസാദ് നിർവഹിച്ചു, വി.പി.എ പ്രസിഡന്റ് കെ.എസ് .ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ചികിത്സാ സഹായം ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.വി.അഭിലാഷ്കുമാർ,അഡ്വ.വിജയൻ, വൈസ് പ്രസിഡന്റ് എൻ.മോഹൻകുമാർ, പഞ്ചായത്ത് അംഗങ്ങളായ ജി.രാജീവ് കുമാർ,കെ.ഗോപി,ശങ്കരൻകുട്ടിനായർ, തൃദീപ്കുമാർ,ഡി.രോഹിണി, അബ്ദുൽ ലത്തീഫ്, ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിവിധ മേഖലയിൽ ഉള്ളവരെ അനുമോദിച്ചു.