nayi-chethana
ദേശീയ ഗ്രാമീണ ഉപജീവനമിഷൻ നടത്തുന്ന നയി ചേതന ദേശീയ ക്യാമ്പയിന്റെ മാന്നാർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ്‌ ടി.വി. രത്നകുമാരി നിർവ്വഹിക്കുന്നു.

മാന്നാർ: ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുക, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യവുമായി കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവനമിഷൻ 'നയി ചേതന' എന്നപേരിൽ നടത്തുന്ന ദേശീയ ക്യാമ്പയിന് മാന്നാർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ടി.വി.രത്നകുമാരി ഉദ്ഘാടനം നിർവ്വഹിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ ഗീത ഹരിദാസ് അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ്‌ സുനിൽ ശ്രദ്ധേയം മുഖ്യപ്രഭാഷണം നടത്തി. സ്ഥിരംസമിതി അദ്ധ്യക്ഷരായ സലിം പടിപ്പുരക്കൽ, വത്സല ബാലകൃഷ്ണൻ, ശാലിനി രഘുനാഥ് എന്നിവർ സംസാരിച്ചു. കമ്മ്യൂണിറ്റി കൗൺസിലർ പ്രജിത വിഷയാവതരണം നടത്തി. ജഗദമ്മ സ്വാഗതവും രാധ ഗോപി നന്ദിയും പറഞ്ഞു.