ആലപ്പുഴ: ഗുരുധർമ്മപ്രചരണ സഭ പുളിങ്കുന്ന് പഞ്ചായത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീർത്ഥാടന നവതി ഏകദിന വിളംബര പദയാത്ര 22ന് എസ്.എൻ.ഡി.പി യോഗം ചതുർത്ഥ്യാകരി 4070ാം നമ്പർ ശാഖ ഗുരുക്ഷേത്രസന്നിധിയിൽ നിന്ന് ആരംഭിക്കും. രാവിലെ 9ന് തീർത്ഥാടന നവതി ബ്രഹ്മവിദ്യാലയ കനക ജൂബിലി സമ്മേളനം സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്യും. സ്വാമി അസ്പർശാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.
എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ വിളംബരപദയാത്ര ഉദ്ഘാടനം ചെയ്യും. സഭ മേഖല പ്രസിഡന്റ് കെ.സി.ഷാജിമോൻ അദ്ധ്യക്ഷത വഹിക്കും. രജിസ്ട്രാർ അഡ്വ. പി.എം.മധു തീർത്ഥാടന നവതി സന്ദേശം നൽകും. കേന്ദ്ര സമിതി വൈസ് പ്രസിഡന്റ് അനിൽ താലിൽ മുഖ്യപ്രഭാഷണം നടത്തും. എൻ.എസ്.എസ് കുട്ടനാട് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പി.രാധാകൃഷ്ണൻ നായർ മങ്ങാട്ട്, സഭ ജില്ല സെക്രട്ടറി എം.ഡി.സലിം, കേന്ദ്ര സമിതി അംഗം എസ്.ഡി.രവി, വൈസ് പ്രസിഡന്റ് വി.വി.ശിവപ്രസാദ്, യുവജന കേന്ദ്രസമിതി പ്രസിഡന്റ് രാജേഷ് സഹദേവൻ, എം.എസ്.ചന്ദ്രശേഖരൻ, എം.ആർ.ഹരിദാസ്, സോമൻ കുന്നംകരി, ടി.എസ്.പ്രദീപ് കുമാർ, സുബീഷ്, സജിനി മോഹനൻ, ഗോകുൽദാസ്, സി.കെ.രാജപ്പൻ എന്നിവർ സംസാരിക്കും. മേഖല സെക്രട്ടറി പി.വി.സുനിൽ കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് എം.കെ.പുരുഷോത്തമൻ നന്ദിയും പറയും. വൈകിട്ട് 5ന് കുന്നുമ്മ മൂർത്തി 54-ാo നമ്പർ ശാഖാ ഗുരുക്ഷേത്രത്തിൽ പദയാത്ര സമാപിക്കും
ചീഫ് കോ-ഓർഡിനേറ്റർ ചന്ദ്രൻ പുളിങ്കുന്ന്, പദയാത്ര ക്യാപ്ടൻ കെ.സി.ഷാജിമോൻ, സെക്രട്ടറി പി.വി.സുനിൽകുമാർ, ട്രഷറർ പി.എം.മോഹനൻ, വൈസ് പ്രസിഡന്റ് എം.കെ.പുരുഷോത്തമൻ, പി.സി.പവിത്രൻ, കെ.കെ.മധുസൂദനൻ, പി.ചിദംബൻ.മാതൃസഭ ചെയർ പേഴസൺ വിജയമ്മ ജയകാശ്, കൺവീനർ ബിന്ദു ശ്രീകുമാർ, പി.ആർ.അപ്പുക്കുട്ടൻ, വി.എം.തങ്കപ്പൻ, ബിജു തങ്കപ്പൻ എന്നിവർ നേതൃത്വം നൽകും.