ആലപ്പുഴ: മുല്ലയ്ക്കൽ ചിറപ്പിനോടനുബന്ധിച്ച് കല്ലുപാലം, നഗരചത്വരം, നഗരചത്വരത്തിനു എതിർവശം, എസ്.ഡി.വി സെന്റനറി ഹാളിനു സമീപത്തെ എയ്‌റോബിക് യൂണിറ്റിനു സമീപം എന്നീ നാലു കേന്ദ്രങ്ങളിലായി പൊതു ശൗചാലയങ്ങൾ സജ്ജമാക്കിയതായി നഗരസഭാദ്ധ്യക്ഷ സൗമ്യരാജ്, വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ് എന്നിവർ അറിയിച്ചു.