അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പത്തു മാസം പഴക്കമുള്ള മൃതദേഹങ്ങൾ മറവ് ചെയ്തു. ആശുപത്രിയിൽ ചികിത്സ തേടി എത്തി മരണമടഞ്ഞ ബേബി,കൃഷ്ണ എന്നിവരുടെ മൃതദേഹങ്ങളാണ് വിഖായ ആക്ടീടീവ് വിംഗ് മറവ് ചെയ്തത്. ഇവരുടെ ബന്ധുക്കളെ തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ലായിരുന്നു. ആലപ്പുഴ മുനിസിപ്പൽ ശ്മശാനത്തിലാണ് മൃതദേഹങ്ങൾ മറവ് ചെയ്തത്. വിഖായ സംസ്ഥാന കൺവീനർ അഹമ്മദ് ശാരിഖ് ആലപ്പുഴ ,ജില്ലാ കൺവീനർ ശിഹാബ് ഹഖിം തുടങ്ങിയവർ നേതൃത്വം നൽകി.