1
നാരകത്ര 3ാം നമ്പർ ശാഖ യൂത്ത് മൂവ്മെന്റ്, വനിതാസംഘം ബാലജനയോഗം സംയുക്ത വാർഷിക സമ്മേളനം കുട്ടനാട് യൂണിയൻ വനിതാസംഘം പ്രസിഡന്റ് ലേഖ ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

കുട്ടനാട് : എസ്.എൻ.ഡി.പി യോഗം നാരകത്ര 3ാം നമ്പർ ശാഖയിൽ യൂത്ത് മൂവ്മെന്റ്, വനിതാസംഘം ബാലജനയോഗം സംയുക്ത വാർഷിക സമ്മേളനം കുട്ടനാട് യൂണിയൻ വനിതാസംഘം പ്രസിഡന്റ് ലേഖ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.പി.റെജി അദ്ധ്യക്ഷനായി. യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡൻ്റ് കെ.പി.സുബീഷ് മുഖ്യപ്രഭാഷണം നടത്തി. വനിതാസംഘം ഭാരവാഹികളായി ദീപിക രഞ്ചിത്ത് ( പ്രസിഡന്റ്), സിന്ധുപ്രകാശ് നൽപ്പതിൽചിറ (സെക്രട്ടറി), മണിയമ്മ ഋഷികേശ് വലിയവീട് (വൈസ് പ്രസിഡന്റ്), യൂത്ത്മൂവ്മെന്റ് ഭാരവാഹികളായി മൂർത്തി തുളാട് (പ്രസിഡന്റ് ), അർജ്ജുൻ കൊച്ചു മഴുവങ്കൽ (സെക്രട്ടറി) , പ്രണവ് പ്രസാദ് നാരകത്തറ (വൈസ് പ്രസിഡന്റ് ) എന്നിവരെ തിരഞ്ഞെടുത്തു.