ആലപ്പുഴ: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ വളർത്തുന്നതിൽ കേന്ദ്ര സർക്കാർ രാഷ്ട്രീയം കാണുന്നതായി എ.ഐ.ടി.യു.സി ദേശീയ സെക്രട്ടറി വഹീദാ നസീം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. തൊഴിൽ മേഖലയിൽ പ്രശ്‌നങ്ങൾ അനുദിനം വർദ്ധിക്കുമ്പോൾ നരേന്ദ്ര മോദി സർക്കാർ കൈയും കെട്ടി നോക്കി നിൽക്കുകയാണ്. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ കവരുന്ന കേന്ദ്രത്തിന്റെ നിലപാട് അപലപനീയമാണ്. തൊഴിലാളികൾക്ക് വേണ്ടിയുള്ള പുതിയൊരു ഇന്ത്യ എന്ന ആശയത്തിന് പ്രാധാന്യം വർദ്ധിച്ചു. കോർപ്പറേറ്റുകൾക്കായി തൊഴിലാളികളെ ചുഷണം ചെയ്യുന്നവരെ പുറത്താക്കാൻ ജനങ്ങൾ തയ്യാറാണെന്നും അവർ പറഞ്ഞു.
തൊഴിൽ നിയമങ്ങൾക്ക് അതീതമായുള്ള കേന്ദ്രത്തിന്റെ അനാവശ്യ ഇടപെടലുകൾ തൊഴിലാളികൾക്ക് ദോഷം ചെയ്യും, കേന്ദ്ര സർക്കാരിന്റെ മന്ത്രാലയങ്ങളിലെ ഒഴിവുകൾ നികത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം ഇന്ന് സമാപിക്കും.