ചേർത്തല: ചേർത്തല എസ്.എൻ.കോളേജിൽ നിന്നും 2018,2019,2020 അദ്ധ്യയന വർഷങ്ങളിൽ പഠനം പൂർത്തിയാക്കിയ, കോഷൻ ഡെപ്പോസിറ്റ് യഥാസമയം വാങ്ങാത്തവരുടെയും 2021,2022 അദ്ധ്യയന വർഷങ്ങളിൽ കോഴ്സ് പൂർത്തിയാക്കിയ ഡിഗ്രി പി.ജി.വിദ്യാർത്ഥികളുടെയും കോഷൻ ഡെപ്പോസിറ്റ് വിതരണം 21 മുതൽ കോളേജ് ഓഫീസിൽ ആരംഭിക്കും. രസീത്,തിരിച്ചറിയൽ രേഖ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിച്ച് തുക കൈപ്പറ്റണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.