മുഹമ്മ :കൂട്ടമായെത്തിയ തെരുവ് നായ്ക്കളുടെ കടിയേറ്റ് ആടുകൾ ചത്തു. മുഹമ്മ പഞ്ചായത്ത് പത്താം വാർഡ് കോതകുളങ്ങര വെളി മനുവിന്റെ വീട്ടിലെ രണ്ട് ആടുകളാണ്ചത്തത്. കഴിഞ്ഞ ദിവസം നാലു മണിയോടെയാണ് സംഭവം. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് തെരുവ് നായ്ക്കൾ ആടുകളെ കടിച്ചു കൊന്നത്. വൈകുന്നേരം വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് ആടുകൾ ചത്ത വിവരം അറിഞ്ഞത്.