
കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയന്റെ പഞ്ചലോഹ വിഗ്രഹ ഘോഷയാത്രയ്ക്ക് വിവിധ യൂണിയനുകളുടേയും ശാഖകളുടേയും നേതൃത്വത്തിൽ വമ്പിച്ച വരവേൽപ്പ് നൽകി. യൂണിയൻ പ്രാർത്ഥനാ മന്ദിരത്തിൽ യൂത്ത്മൂവ്മെന്റ്, വനിതാസംഘം യൂണിയനുകൾ നിർമ്മിച്ച് നൽകിയ മണ്ഡപത്തിൽ സ്ഥാപിക്കാനുള്ള ഗുരുദേവ വിഗ്രഹവും വഹിച്ചുള്ള ഘോഷയാത്രയ്ക്ക് യൂണിയൻ ചെയർമാൻ ബിനേഷ് പ്ലാത്താനത്തിന്റെ വൈക്കത്തെ വസതിയിൽ നിന്നായിരുന്നു തുടക്കം. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. തുടർന്ന് ചേർത്തല, കണിച്ചുകുളങ്ങര, അമ്പലപ്പുഴ യൂണിയനുകളുടെയും വിവിധ ശാഖകളുടേയും നേതൃത്വത്തിൽ നൽകിയ സ്വീകരണം ഏറ്റുവാങ്ങി കുട്ടനാട് യൂണിയൻ ആസ്ഥാന മന്ദിരത്തിൽ എത്തിച്ചേർന്നു. ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ, കണിച്ചുകുളങ്ങര യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ, സെക്രട്ടറി ഇൻ ചാർജ് പി.എസ്. എൻ ബാബു, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ, അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് , സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ, വൈസ് പ്രസിഡന്റ് ബി.രഘുനാഥ്, ബോർഡ് മെമ്പർമാരായ പി.വി.സാനു, എ.കെ.രംഗനാഥൻ, കെ.പി.പരീക്ഷിത്ത്, കൗൺസിൽ അംഗങ്ങളായ കെ.ഭാസി, ബി.ബൈജു, പി.ബി രാജീവ്, ജി രാജേഷ്, യൂണിയൻ പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ ആർ.രമേശൻ, ഭാവന ദിനേശൻ, എൽ. ഷാജി വിദ്യാധരൻ തുടങ്ങിയവർ സ്വീകരണ ചടങ്ങുകളിൽ പങ്കെടുത്തു.
കുട്ടനാട് യൂണിയൻ വൈസ് ചെയർമാൻഎം.ഡി.ഓമനക്കുട്ടൻ, കൺവീനർ സന്തോഷ് ശാന്തി, അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റിയംഗങ്ങളായ എം.പി. പ്രമോദ്, ടി.എസ്.പ്രദീപ് കുമാർ, എ.കെ.ഗോപിദാസ്, അഡ്വ.എസ്.അജേഷ് കുമാർ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലേഖ ജയപ്രകാശ്, സെക്രട്ടറി സജിനി മോഹനൻ, ട്രഷറർ സ്വപ്ന സനൽ, കമ്മറ്റിയംഗങ്ങളായ സുധ രാജേന്ദ്രൻ, ബീന സാബു, വൈദികയോഗം യൂണിയൻ സെക്രട്ടറി സജേഷ് ശാന്തി, യൂത്ത്മൂവ്മെൻ്റ് യൂണിയൻ കൗൺസിലർ എസ്. അനന്തു , സൈബർ സേന വൈസ് ചെയർമാൻ സുനോജ് കാവാലം തുടങ്ങിയവർ വിഗ്രഹ ഘോഷയാത്രയിൽ പങ്കെടുത്തു.. യൂണിയൻ ചെയർമാൻ ബിനിേഷ് പ്ലാത്താനത്താണ് പഞ്ചലോഹ വിഗ്രഹം സമർപ്പിച്ചത്.