
തുറവൂർ :തുറവൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് വളമംഗലം വടക്ക് ചൂളയ്ക്കൽ രാജേന്ദ്രപ്രസാദിന്റെ ഭാര്യ യമുന (50) തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു . ഇന്നലെ രാവിലെ 11 ന് വളമംഗലം വടക്ക് ഭാഗത്ത് തൊഴിലിടത്തിൽ കുഴഞ്ഞ് വീഴുകയായിരുന്നു.ഉടൻ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: അഖിൽരാജ്,ഷിമ്നാ രാജ്.