
ചേർത്തല: ശ്രീനാരായണ ഗുരു സമാധി ദിനം തെറ്റായി രേഖപ്പെടുത്തിയ കലണ്ടറുകൾ എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് ചേർത്തല യൂണിയന്റെ നേതൃത്വത്തിൽ കത്തിച്ചു. പ്രസിഡന്റ് ജെ.പി.വിനോദ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റി അംഗങ്ങളായ ഷിബു വയലാർ,ശ്യാംകുമാർ പൂച്ചാക്കൽ, കൗൺസിൽ അംഗങ്ങളായ മിനേഷ് മഠത്തിൽ,ബൈജു ഗോകുലം എന്നിവർ സംസാരിച്ചു . സെക്രട്ടറി അജയൻ പറയകാട് സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം പ്രിൻസ് മോൻ പള്ളിപ്പുറം നന്ദിയും പറഞ്ഞു.