ഹരിപ്പാട് : കോടതിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പോക്സോ കേസ് പ്രതിയ്ക്ക് ജീവ പര്യന്തം. എട്ട് വയസ്സുകാരിയെ ഉപദ്രവിച്ച കേസിൽ കണ്ടല്ലൂർ ദ്വാരകയിൽ ദേവരാജനെയാണ് (72) ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 51 വർഷം തടവും, 3.5 ലക്ഷം രൂപ പിഴയും ആണ് ശിക്ഷ. 2020ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച കോടതി മുറിയിൽ കഴുത്തു മുറിച്ച് ദേവരാജൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.