ഹരിപ്പാട്: കായംകുളംഎക്സൈസ് റേഞ്ച് സംഘവും ,ആലപ്പുഴഎക്സൈസ് ഇൻറലിജൻസ് സംഘവും സംയുക്തമായി പുല്ലുകുളങ്ങരയ്ക്ക് പടിഞ്ഞാറ് ഷാപ്പ് മുക്ക് ഭാഗത്ത് നടത്തിയ പരിശോധനയിൽ 1.400 കിലോഗ്രാം കഞ്ചാവുമായി ഇടുക്കി തൊടുപുഴസ്വദേശികളായ കളപ്പുരക്കൽ വീട്ടിൽ മനു ( 28 ),ഒറ്റ പ്ലാക്കിൽ വീട്ടിൽ ആദർശ് (20) , തെക്കേ മുരിഞ്ഞുർവീട്ടിൽ ആസാദ് (31) എന്നിവർ പിടിയിലായി . ഒരുലക്ഷംരൂപയോളം വില വരുന്നതാണ് കഞ്ചാവ്. ഇവരുടെ കയ്യിൽ നിന്ന് ആദ്യം 200 ഗ്രാംകഞ്ചാവാണ് കണ്ടെടുത്തത്. കൂടുതൽ ചോദ്യംചെയ്തതിനെത്തുടർന്ന് ഇവർവാടകയ്ക്ക് താമസിക്കുന്ന ലൈറ്റ് ഹൗസിന് സമീപത്ത് ഉള്ള വീട്ടിൽ നിന്നാണ് 1 . 200 കിലോ കഞ്ചാവ് കണ്ടെടുത്തത്. ഹാർബറിൽ ജോലിക്ക് എന്നു പറഞ്ഞ് വീടെടുത്താണ് കഞ്ചാ വിൽപന നടത്തിയിരുന്നത്. കായംകുളംഎക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി.ബി.വിജയൻ, പ്രിവന്റീവ് ഓഫീസർമാരായ ആന്റണി,രമേശൻ ,ഷിഹാബ്,അബ്ദുൾ ഷുക്കൂർ , അൻസു പി.ഇബ്രാഹിം, സിവിൽ എക്സൈസ് ഓഫീസർമാരായ അശോകൻ ,സിനുലാൽ ,അനിൽകുമാർ ,സുരേഷ് ,അരുൺഅശോക്,രാഹുൽകൃഷ്ണൻ ഡബ്ലിയു.സി.ഇ.ഒ സിനു ,ഡ്രൈവർ ഭാഗ്യനാഥ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.