
ആലപ്പുഴ: മീഡിയ സിറ്റിയുടെ ഈ വർഷത്തെ കർമ്മശ്രഷ്ഠ അവാർഡിന് ആരോഗ്യ വകുപ്പ് ചീഫ് കൺസൾട്ടന്റ് ഡോ. കെ വേണുഗോപാൽ അർഹനായി. ആരോഗ്യരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. ഇന്ന് വൈകിട്ട് തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ആർ.ബിന്ദു അവാർഡ് നൽകുമെന്ന് മീഡിയ സിറ്റി ചെയർമാൻ മുൻ മന്ത്രി വി.സുരേന്ദ്രൻപിള്ള അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ മികച്ച സേവനത്തിനുള്ള മൂന്ന് അവാർഡുകൾ ഉൾപ്പെടെ 25 അവാർഡുകൾ നേടിയിട്ടുള്ള ഡോ. വേണുഗോപാൽ ആലപ്പുഴ ജനറൽ ആശുപത്രിയിലെ ശ്വാസകോശരോഗ വിഭാഗം മേധാവിയാണ്.