hj
പ്രഥമ ബി.സുജാതൻ പുരസ്‌കാരം ബേബി പാറക്കാടന് സാഹിത്യകാരൻ ബെന്യാമിൻ സമ്മാനിക്കുന്നു

ആലപ്പുഴ: റൈറ്റേഴ്‌സ് ഫോറം ആലപ്പുഴയുടെ പ്രഥമ ബി.സുജാതൻ പുരസ്‌കാരത്തിന് പൊതുപ്രവർത്തകനായ ബേബി പാറക്കാടൻ അർഹനായി. സാഹിത്യകാരൻ ബെന്യാമിൻ അവാർഡ് സമ്മാനിച്ചു. ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ ഫോറം പ്രസിഡൻറ് ഡോ.ജെ.കെ.എസ്.വീട്ടൂർ അദ്ധ്യക്ഷത വഹിച്ചു. ഡോ.അമ്പലപ്പുഴ ഗോപകുമാർ, മധു ആലപ്പുഴ, അലക്‌സ് നെടുമുടി, കെ.പി.ശശിധരൻ നായർ, ഫ്രാൻസിസ് നൊറോണ, ഡോ.തോമസ് മൂലയിൽ തുടങ്ങിയവർ സംസാരിച്ചു.