അമ്പലപ്പുഴ : വാടയ്ക്കൽ ശ്രീനാരായണ ആദർശ സമിതി വനിതാസംഘം പൊതുയോഗം ഉഷ ചന്ദ്രബാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്നു. പൊതുയോഗം. ഭാരവാഹികളായി ഉഷ ചന്ദ്രബാബു (പ്രസിഡന്റ്), ലതിക അശോകൻ (സെക്രട്ടറി), സുജാത രമേശൻ, തങ്കമണി മഹാദേവൻ (വൈസ് പ്രസിഡന്റുമാർ), വി.വി.സരിതമോൾ, വിജി മഹേഷ്(ജോയിന്റ് സെക്രട്ടറിമാർ), ഓമന അരവിന്ദാക്ഷൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. 2023 ജനുവരി 24 മുതൽ ഫെബ്രുവരി 1 വരെ നടക്കുന്ന ഗുരുക്ഷേത്രത്തിലെ ഉത്സവവും സപ്താഹ യജ്ഞവും വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.