s
ബാലാവകാശ സംരക്ഷണ കമ്മിഷൻ

ആലപ്പുഴ: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ബാലാവകാശ സംരക്ഷണ നിയമ ബോധവത്കരണ ശില്പശാല നാളെ ആലപ്പുഴ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ്കുമാർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി മുഖ്യാതിഥിയാകും. വാർത്താ സമ്മേളനത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം ജലജ ചന്ദ്രൻ, ആലപ്പുഴ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജി.വസന്തകുമാരിയമ്മ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ ടി.വി.മിനിമോൾ എന്നിവർ പങ്കെടുത്തു.